Posts

Showing posts from 2012

ഹയര്‍സെക്കന്‍ണ്ടറി പരീക്ഷ : ടൈംടേബിള്‍ പുന:ക്രമീകരിച്ചു

ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ടൈംടേബിള്‍ പുന:ക്രമീകരിച്ചു. തീയതി വിഷയം ക്രമത്തില്‍ ചുവടെ. 2013 മാര്‍ച്ച് നാല് - ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, അഞ്ച് - ജിയോളജി, സംസ്കൃത സാഹിത്യം, ഇ.എസ്.ടി, ആറ് - പാര്‍ട്ട് ഒന്ന് ഇംഗ്ളീഷ്, ഏഴ് - പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, സി.ഐ.ടി, 11 - പാര്‍ട്ട് മൂന്ന് ബിസിനസ് സ്റ്റഡീസ് 12 - പാര്‍ട്ട് മൂന്ന് പൊളിറ്റിക്കല്‍ സയന്‍സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, സംസ്കൃത ശാസ്ത്ര, 13 - പാര്‍ട്ട് മൂന്ന് സൈക്കോളജി, ഹോം സയന്‍സ്, അക്കൌണ്ടന്‍സി, ജിയോഗ്രാഫി, ഫിലോസഫി, ആന്ത്രപ്പോളജി, 14 - ഇക്കണോമിക്സ്, 16 - കെമിസ്ട്രി, 18 - മാത്തമാറ്റിക്സ്, സോഷ്യോളജി, ഇംഗ്ളീഷ് ലിറ്ററേച്ചര്‍, 19 - ബയോളജി, ജേണലിസം, 20 - ഫിസിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക് , മ്യൂസിക്, 21 - കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ഇലക്ട്രോണിക്സ്, ഹിസ്റ്ററി, ഇസ്ളാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍.

എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം

Image
എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയത്തിനുള്ള ഉത്തര മേഖലാ കേന്ദ്രങ്ങള്‍

കലോത്സവം

Image
മേലടി ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം കൊയിലാണ്ടി എം.എല്‍.എ ശ്രീ. കെ.ദാസന്‍ ഉദ്ഘാടനം ചെയ്യ് തു. മേലടി ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ശ്രീമതി. കുറ്റിയില്‍ ശാന്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ആര്‍. ശശി വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യ് തു. വിവിധ സ്കൂളുകള്‍ക്ക് ലഭിച്ച ആകെ പോയിന്റുകള്‍ അറിയാന്‍ ഇവി‍ടെ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ കലോത്സവം

Image

മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവം

Image
മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവം തുടങ്ങി. മേലടി എ.ഇ.ഒ. ശ്രീമതി.വി.പി.മിനി പതാക ഉയര്‍ത്തി

ഹയര്‍സെക്കന്‍ഡറി പരീക്ഷാവിജ്ഞാപനം

Image
ഹയര്‍സെക്കന്‍ഡറി പരീക്ഷാവിജ്ഞാപനം പുറപ്പെടുവിച്ചു. 2013 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് നാലാം തീയതി ആരംഭിച്ച് 21-ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി, 10 ദിവസങ്ങള്‍ക്കുപകരം, 13 ദിവസങ്ങളിലായി, പരീക്ഷാടൈംടേബിള്‍ പുന:ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷാ ടൈംടേബിളുകള്‍ ചുവടെ ചേര്‍ക്കുന്നു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ, മാര്‍ച്ച് 2013. മാര്‍ച്ച് നാല് തിങ്കള്‍ - പാര്‍ട്ട് - ഒന്ന്, ഇംഗ്ളീഷ്, മാര്‍ച്ച് അഞ്ച് ചൊവ്വ - പാര്‍ട്ട് 2 ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. മാര്‍ച്ച് ആറ് ബുധന്‍ - സ്റ്റാറ്റിസ്റ്റിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്. മാര്‍ച്ച് ഏഴ് വ്യാഴം - ജിയോളജി, സംസ്കൃത സാഹിത്യം, ഇലക്ട്രോണിക്സ് സര്‍വ്വീസ് ടെക്നോളജി. മാര്‍ച്ച് 11 തിങ്കള്‍ - ഫിസിക്സ്, പാര്‍ട്ട് 3 ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്. മാര്‍ച്ച് 12 ചൊവ്വ - കെമിസ്ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, സംസ്കൃതം (ശാസ്ത്ര) മാര്‍ച്ച് 13 ബുധന്‍ - സൈക്കോളജി, ഹോംസയന്‍സ്, അക്കൌണ്ട

കോഴിക്കോട് റവന്യൂ ജില്ലാ പ്രവൃത്തിപരിചയമേള

Image
കോഴിക്കോട് റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഹൈസ്കൂള്‍ വിഭാഗം പാവ നിര്‍മ്മാണ മത്സരത്തില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീലക്ഷ്മി. എസ്. ആര്‍ എ ഗ്രേഡോഡുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങള്‍.............. അഭിനന്ദനങ്ങള്‍............. അഭിനന്ദനങ്ങള്‍............

സബ്ബ്ജില്ലാ ശാസ്ത്രോത്സവം 2012

Image
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സി.കെ.ജി.യ്ക്ക്...... മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കരസ്ഥനാക്കി. ഐ.ടി.മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും പ്രവൃത്തിപരിചയ മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേളയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍ ശാസ്ത്രമേളയിലെ വിജയികള്‍   ഐ.ടി.മേളയിലെ വിജയികള്‍

വി.പി.എന്‍. സംവിധാനം സ്കൂള്‍ തലത്തില്‍

Image
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിങ് സംവിധാനത്തിന് ധാരണയായി കേരളത്തിലെ നാലായിരത്തോളം വരുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്റഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മറ്റ് 300 ഓഫീസുകളിലുമായി കണക്ട് വിറ്റി ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ ധാരണാപത്രം സെക്രട്ടറിയേറ്റ് പി.ആര്‍.ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കരന്‍, എസ്.എസ്.എ ഡയറക്ടര്‍ ഡോ.കെ.എം.രാമാനന്ദന്‍, സീമാറ്റ് ഡയറക്ടര്‍ വല്‍സലകുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഐ.ടി. അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയും ബി.എസ്.എന്‍..എല്‍. ജനറല്‍ മാനേജര്‍ റാം ബാബുവും പരസ്പരം കൈമാറി. ഇന്‍ഡ്യയില്‍ ഇത് ആദ്യമായാണ് വി.പി.എന്‍. സംവിധാനം സ്കൂള്‍ തലത്തില്‍ നടപ്പാക്കുന്നത്. ഇത് കേരളത്തില്‍ നടപ്പാക്കിയതില്‍ വച്ച് ഏറ്റവും വലിയ നെറ്റ് വര്‍ക്ക് സംവിധാനമാണ്. ഐ.റ്റി. അറ്റ് സ്കൂള്‍ പ്രോജക്ട് ബി.എസ്.എന്‍.എല്‍. വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുളള സാധാരണ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വി.പി.എന്‍. അധിഷ്ഠിതമാകുമ്പോള്‍

രാജ്യപുരസ്കാര്‍ നേടിയവര്‍

Image
രാജ്യപുരസ്കാര്‍ നേടിയ വിദ്യാര്‍ഥിനികള്‍ക്ക് അഭിനന്ദനങ്ങള്‍

സ്നേഹോത്സവം 2012

Image
സ്നേഹോത്സവം 2012- ഉദ്ഘാടനം സ്ക്കൂള്‍ ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ 26.06.2012 ന്  "സ്നേഹോത്സവ" ത്തിന്റെ ഉദ്ഘാടന കര്‍മം സ്ക്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി.വിജയലക്ഷ്മി ടീച്ചറുടെ അധ്യക്ഷതയില്‍ സ്ക്കൂള്‍ പി.ടി.എ. പ്രസിഡന്റ് ശ്രീ.പപ്പന്‍ മൂടാടി നിര്‍വഹിച്ചു. ഉപ പ്രധാനാധ്യാപകന്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിദ്യാലയ ജാഗ്രതാ സമിതി കണ്‍വീനര്‍ ശ്രീമതി.സുജാനാരായണന്‍, കെ. ദാസന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങിന് ശ്രീ. ടി. സതീഷ് ബാബു മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.

ടെക്സ്റ്റ് ബുക്കില്‍ നിന്ന് ടാബ് ലെറ്റിലേക്ക്

Image
ടെക്സ്റ്റ് ബുക്കില്‍ നിന്ന് ടാബ് ലെറ്റിലേക്ക് 21-)o നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന്തിന്റെ ഭാഗമായി IT@School 150 കോടി രൂപയുടെ പദ്ധതി മുന്നോട്ട് വയ്ക്കുന്നു. 8-)o ക്ലാസിലെ ഏകദേശം 4 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 2014 ഓടുകൂടി സൗജന്യമായി ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം ടാബ് ലെറ്റ് കമ്പ്യൂട്ടറുകള്‍ നല്‍കുന്ന പദ്ധതിയാണിത്. THE TIMES OF INDIA- Daily 07.07.2012 വാര്‍ത്ത മുഴുവനായി Textbooks to tablets a boundless learning curve Four Lakh Std VIII Students To Be Provided Tablet PCs Free Of Cost Preetu Venugopalan Nair TNN Kochi: In a move that will enable our students to meet the challenges of the 21st century, the much-feted IT@School Project has put forward a Rs 150 crore proposal to provide nearly four lakh tablets to class VIII students by 2014, that too free of cost. The project authorities are planning to complete the pilot project, which seeks to replace textbooks in state run and aided schools, by 2013. In the pilot phase, class VIII

പരിസ്ഥിതി ദിനാഘോഷം

Image
പരിസ്ഥിതി ദിനം ആഘോഷിച്ചു. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണം വൃക്ഷത്തൈ നട്ടു കൊണ്ട് സ്ക്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി.വിജയലക്ഷ്മി ടീച്ചര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഉപപ്രധാനാധ്യാപകന്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍, 'ഭൂമിക' പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ ശ്രീ. എം.കെ.സദാനന്ദന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ.കെ.ബാലന്‍ എന്നിവര്‍ സംബന്ധിച്ചു. 'ഭൂമിക' പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാതയോരത്ത് വൃക്ഷത്തൈ നടല്‍ മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. കെ.ശൈലജ ടീച്ചര്‍ വൃക്ഷത്തൈ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.

SSLC യ്ക്ക് 99% വിജയം

SSLC SAY പരീക്ഷ എഴുതിയ 16 പേരില്‍ 13 പേരും വിജയിച്ചു. SSLC വിജയശതമാനം 99. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.

രണ്ടുപേര്‍ കൂടി മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി

Image
SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിലെ രണ്ടു വിദ്യാര്‍ഥിനികള്‍ കൂടി എല്ലാ വിഷയങ്ങള്‍ക്കും A+ നേടി. A+ നേടിയ രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍

മികച്ച വിജയം

Image
ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ 95% വിജയം കരസ്ഥമാക്കി.359 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 342 പേരും വിജയിച്ചു. വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നു. മുഴുവന്‍ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍

USS വിജയി 2012

Image
Image
പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം     കവിയും അധ്യാപകനുമായിരുന്ന പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം പ്രസിദ്ധ കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എന്‍.എ. വിജയലക്ഷ്മി ആധ്യക്ഷം വഹിച്ചു.പ്രിന്‍സിപ്പാള്‍ പി.പി.പ്രസന്നകുമാരി, ടി.പി.രാമചന്ദ്രന്‍, ടി.പി.ഭാര്‍ഗ്ഗവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.   

സംസ്ഥാന സ്ക്കൂള്‍ കലോത്സവം

Image
കോഴിക്കോട് കിരീടം നിലനിര്‍ത്തി       52 മത് കേരള സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് ജില്ല 810 പോയന്‍റ് നേടി സ്വര്‍ണ്ണകപ്പ് നിലനിര്‍ത്തി. 779 പോയിന്‍റ് നേടി തൃശൂര്‍ ജില്ല രണ്ടാമതും 776 പോയിന്‍റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.        അറബി കലോല്‍സവത്തില്‍ 95 പോയന്‍റ് വീതം നേടി കോഴിക്കോട്, മലപ്പുറം, പാലക്കാട്‌ ജില്ലകളും, സംസ്കൃതോല്‍സവത്തില്‍ 93 പോയന്‍റ് വീതം നേടി മലപ്പുറം, തൃശൂര്‍ ജില്ലകളും  ചാമ്പ്യന്‍മാരായിരിക്കുന്നു. 

സംസ്ഥാന സ്ക്കൂള്‍ കലോത്സവം

Image
സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലല്‍ മത്സരത്തില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹൈസ്ക്കൂളിലെ ഖാജാ ഹുസൈന്‍ A garde ഓടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.               സ്ക്കൂളിന്റെ അഭിമാനമായി മാറിയ ഖാജാ ഹുസൈന് അഭിനന്ദനങ്ങള്‍

സോഷ്യല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ

Image
മേലടി ഉപജില്ലാ സോഷ്യല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ രാഹുല്‍ കൃഷ്ണന്‍.പി (8 D) ഒന്നാം സ്ഥാനം കരസ്ഥമാക്കി രാഹുലിന് അഭിനന്ദനങ്ങള്‍