ഹയര്‍സെക്കന്‍ഡറി പരീക്ഷാവിജ്ഞാപനം
ഹയര്‍സെക്കന്‍ഡറി പരീക്ഷാവിജ്ഞാപനം പുറപ്പെടുവിച്ചു. 2013 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് നാലാം തീയതി ആരംഭിച്ച് 21-ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി, 10 ദിവസങ്ങള്‍ക്കുപകരം, 13 ദിവസങ്ങളിലായി, പരീക്ഷാടൈംടേബിള്‍ പുന:ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷാ ടൈംടേബിളുകള്‍ ചുവടെ ചേര്‍ക്കുന്നു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ, മാര്‍ച്ച് 2013. മാര്‍ച്ച് നാല് തിങ്കള്‍ - പാര്‍ട്ട് - ഒന്ന്, ഇംഗ്ളീഷ്, മാര്‍ച്ച് അഞ്ച് ചൊവ്വ - പാര്‍ട്ട് 2 ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. മാര്‍ച്ച് ആറ് ബുധന്‍ - സ്റ്റാറ്റിസ്റ്റിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്. മാര്‍ച്ച് ഏഴ് വ്യാഴം - ജിയോളജി, സംസ്കൃത സാഹിത്യം, ഇലക്ട്രോണിക്സ് സര്‍വ്വീസ് ടെക്നോളജി. മാര്‍ച്ച് 11 തിങ്കള്‍ - ഫിസിക്സ്, പാര്‍ട്ട് 3 ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്. മാര്‍ച്ച് 12 ചൊവ്വ - കെമിസ്ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, സംസ്കൃതം (ശാസ്ത്ര) മാര്‍ച്ച് 13 ബുധന്‍ - സൈക്കോളജി, ഹോംസയന്‍സ്, അക്കൌണ്ട...