പരിസ്ഥിതി ദിനാഘോഷം
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണം വൃക്ഷത്തൈ നട്ടു കൊണ്ട് സ്ക്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി.വിജയലക്ഷ്മി ടീച്ചര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഉപപ്രധാനാധ്യാപകന്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍, 'ഭൂമിക' പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ ശ്രീ. എം.കെ.സദാനന്ദന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ.കെ.ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.
'ഭൂമിക' പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാതയോരത്ത് വൃക്ഷത്തൈ നടല്‍ മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. കെ.ശൈലജ ടീച്ചര്‍ വൃക്ഷത്തൈ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.
Comments
Post a Comment