Posts

Showing posts from 2013

കായിക മേള 2013

Image
മേലടി ഉപജില്ലാ കായികമേളയില്‍ സി.കെ.ജി.യ്ക്ക് രണ്ടാം സ്ഥാനം കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍

സാമൂഹ്യ ശാസ്ത്ര ക്വിസ്

Image
കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തില്‍ നിന്നും സംസ്ഥാന തല മത്സരത്തിലേയ്ക്ക് യോഗ്യത നേടിയ ചിങ്ങപുരം സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ രാഹുല്‍ കൃഷ്ണന്‍. പി., അഭിനവ്. പി അഭിനന്ദങ്ങള്‍...................... അഭിനന്ദങ്ങള്‍........................ അഭിനന്ദങ്ങള്‍.......................

ഓവറോള്‍ ചാമ്പ്യന്‍മാര്‍

Image
മേലടി ഉപജില്ലാ ഐ.ടി മേള : സികെജി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ തുറയൂര്‍ ബി.ടി.എം.എച്ച്.എസ്സ്.എസ്സില്‍ നടന്ന മേലടി ഉപജില്ലാ ഐ.ടി മേളയില്‍, പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനവും 'എ' ഗ്രേഡും കരസ്ഥമാക്കി സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 50 പോയിന്റോടെ ഓവറോള്‍ ജേതാക്കളായി. രണ്ടാംസ്ഥാനം ജി.വി.എച്ച്.എസ്സ്.എസ്സ്.പയ്യോളി(6 പോയിന്റ്) കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ് കരസ്ഥമാക്കി. അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...............

അക്ഷയക്ക് ഒന്നാം സ്ഥാനം

Image
റവന്യൂ ജില്ലാ പ്രവര്‍ത്തി പരിചയ മേളയില്‍ അക്ഷയ സുരേഷിന്ന് ഒന്നാം സ്ഥാനം കോഴിക്കോട്‌ ജില്ലാ പ്രവൃത്തിപരിചയ മേളയില്‍ "പ്രോഡ്‌ക്‌റ്റ്‌ യൂസിങ്ങ്‌ വേസ്റ്റ്‌ മെറ്റീരിയല്‍" ഇനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക്‌ യോഗ്യത നേടിയ ചിങ്ങപുരം സി.കെ.ജി.എം എച്ച്‌.എസ്‌.എസിലെ അക്ഷയ സുരേഷ്‌ ടി.സി.യ്ക്ക് അഭിനന്ദനങ്ങള്‍................. അഭിനന്ദനങ്ങള്‍................. അഭിനന്ദനങ്ങള്‍................. അഭിനന്ദനങ്ങള്‍.................

പുസ്തകോത്സവം 2013 ഉദ്ഘാടനം ചെയ്തു

Image
സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പുസ്തകോത്സവം 2013 സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ശ്രീ കെ.കെ.പ്രേമന്റെ അധ്യക്ഷതയില്‍ പ്രസിദ്ധ സാഹിത്യകാരന്‍ പ്രൊഫ.കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.പുസ്തകങ്ങളുടെ ആദ്യ വില്പന മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ജീവാനന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി.പി.പി.പ്രസന്നകുമാരി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ. ടി.സതീഷ് ബാബു മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.എന്‍.എ. വിജയലക്ഷ്മി ടീച്ചര്‍ സ്വാഗതവും ശ്രീ.ഇ.കെ.അജിത് കുമാര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി. ഒക്ടോബര്‍ 23,24,25 തിയ്യതികളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പുസ്കകങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ 2500 ല്‍ അധികം പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ ലഭ്യമാണ്. കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിനായി PHOTO GALLERY സന്ദര്‍ശിക്കുക.

പുസ്തകോത്സവം 2013

Image

SSLC EXAM MARCH 2014

Image
എസ്.എസ്.എല്‍.സി.പരീക്ഷ മാര്‍ച്ച് 2014- സമയവിവരപട്ടിക

സമഗ്ര ആരോഗ്യ കായിക പദ്ധതി.

Image
സമഗ്ര ആരോഗ്യ കായിക പദ്ധതി ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമഗ്ര ആരോഗ്യ കായിക പദ്ധതി ചിങ്ങപുരം സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ദ്രോണാചാര്യ ഒ.എം.നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 55 വിദ്യാര്‍ഥികള്‍ക്ക് 10 ദിവസം നീണ്ടുനില്ക്കുന്ന കായിക പരിശീലനം ഇതിന്റെ ഭാഗമായി ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ജീവാനാന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി.ഹംസ, പ്രിന്‍സിപ്പാള്‍ പി.പി.പ്രസന്നകുമാരി,പന്തലായനി BPO പ്രേമചന്ദ്രന്‍, പപ്പന്‍ മൂടാടി, എന്‍.കെ.ശിവദാസന്‍,ടി.സതീഷ്ബാബു,കെ.ഷാജി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. എന്‍.എ.വിജയലക്ഷ്മി സ്വാഗതവും ഇ.കെ. സജീവന്‍ നന്ദിയും പറഞ്ഞു.

SSLC -1972 BATCH

Image
എസ്.എസ്.എല്‍.സി. 1972 ബാച്ചിലെ വിദ്യാര്‍ഥികള്‍ 01/09/2013 ന് സി.കെ.ജി.യില്‍ അധ്യാപകരോടൊപ്പം വീണ്ടും ഒത്തു കൂടി.......

സ്വാതന്ത്ര്യ ദിനാഘോഷം -- 2013

Image
സ്വാതന്ത്ര്യ ദിനാഘോഷം -- 2013 സംഗീത ശില്പം "സ്വാതന്ത്ര്യം തന്നെ അമൃതം "

ഉപന്യാസ രചന

Image
ഉപന്യാസ രചനാ മത്സരം ശ്രീ സത്യസായി സേവാ സമിതി കോഴിക്കോട് ജില്ലാ തലത്തില്‍ നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി അഗ്രിമ സുരേഷിന് സേവാസമിതി ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് സമ്മാനം കൈമാറി.

സ്വാതന്ത്ര്യ ദിനാഘോഷം

Image
സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു കാലത്ത് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. എന്‍.എ.വിജയലക്ഷ്മി പതാക ഉയര്‍ത്തിയതോടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനപരിപാടികള്‍ തുടങ്ങി.പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. പി.പി. പ്രസന്നകുമാരിയുടെ അധ്യക്ഷതയില്‍ ബഹു: പി.ടി.എ.പ്രസിഡന്റ് ശ്രീ. പപ്പന്‍ മൂടാടി നിര്‍വഹിച്ചു.ശ്രീ. ടി.വി.അബ്ദുള്‍ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍ സ്വാഗതവും ശ്രീ.കെ.കെ.ബാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ സമരചരിത്ര ക്വിസില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള ട്രോഫികള്‍ പി.ടി.എ.പ്രസിഡന്റ് സമ്മാനിച്ചു. തുടര്‍ന്ന് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യ സ്വാതന്ത്യം നേടുന്നതുവരെയുള്ള സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്വാതന്ത്ര്യ സമരചരിത്ര പ്രദര്‍ശനം, പഴയ കാല മാതൃഭൂമി പത്രങ്ങളുടെ പ്രദര്‍ശനം എന്നിവ നടന്നു.സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച " സ്വാതന്ത്ര്യം തന്നെ അമൃതം " എന്ന സംഗീത ശില്പം അരങ്ങേറി. തുടര്‍ന്ന് സി.കെ.ജി.യിലെ JRC യൂനിറ്റിന

J R C യൂനിറ്റ് ഉദ്ഘാടനം

Image
J R C സി.കെ.ജി. യൂനിറ്റ് ഉദ്ഘാടനം J R C സി.കെ.ജി. യൂനിറ്റ് ഉദ്ഘാടനം JRC ജില്ലാ ട്രെയിനര്‍ ശ്രീ. സീതി മാസ്റ്റര്‍ നിര്‍വഹിച്ചു.ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. വിജയലക്ഷ്മി ടീച്ചര്‍, JRC മേലടി സബ്ബ് ജില്ലാ കണ്‍വീനര്‍ ശ്രീ.അബ്ദുറഹിമാന്‍ , ശ്രീമതി. ബിന്ദു ഹരിപുരം എന്നിവര്‍ സംബന്ധിച്ചു. കൂടുതല്‍ PHOTO കള്‍ക്കായി PHOTO GALLERY സന്ദര്‍ശിക്കുക

രാജ്യപുരസ്കാര്‍ --2013

Image
രാജ്യപുരസ്കാര്‍ നേടിയ വിദ്യാര്‍ഥിനികള്‍

ഇന്‍കള്‍കേറ്റ് സ്കോളര്‍ഷിപ്പ്

Image
ഇന്‍കള്‍കേറ്റ് സ്കോളര്‍ഷിപ്പ് നേടി ഇന്‍കള്‍കേറ്റ് സ്കോളര്‍ഷിപ്പ് നേടിയ അനഘ യ്ക്ക് അഭിനന്ദനങ്ങള്‍.............. അഭിനന്ദനങ്ങള്‍.............. അഭിനന്ദനങ്ങള്‍..............

ഇന്‍സ്പെയര്‍ മേള 2013

Image
സംസ്ഥാന ഇന്‍സ്പെയര്‍ മേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് റവന്യൂ ജില്ലാ ഇന്‍സ്പെയര്‍ മേളയില്‍ നിന്നും സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 8)ം ക്ലാസില്‍ പഠിക്കുന്ന മെഹ്ഫിറയ്ക്ക് അഭിനന്ദനങ്ങള്‍.......... അഭിനന്ദനങ്ങള്‍.......... അഭിനന്ദനങ്ങള്‍..........
Image
PLUS ONE രണ്ടാം ഘട്ട അലോട്ട്മെന്റ് റിസല്‍ട്ട് പ്രസിദ്ധീകരിച്ചു.

വിദ്യാരംഗം സാഹിത്യ വേദി

Image
വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും വായനാവാരത്തിന്റെ സമാപനവും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. വിജയലക്ഷമി ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉപ പ്രധാനാധ്യാപകന്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍, ശ്രീ. പി.സതീഷ് ബാബു മാസ്റ്റര്‍ സംസാരിച്ചു. ശ്രീ. ഇ.കെ. അജിത് മാസ്റ്റര്‍ സ്വാഗതവും ശ്രീ. കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം ആഘോഷിച്ചു

Image
കാഞ്ഞിര മര മുത്തശ്ശിയെ ആദരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എന്‍.എ. വിജയലക്ഷ്മി കാഞ്ഞിര മരത്തില്‍ പൂമാല അണിയിച്ചു.
Image
LSS നേടിയ മുഹമ്മദ് റിഷാല്‍. ഒ.കെ
Image
PLUS 2 പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ ജാലിബയ്ക്ക് അഭിനന്ദനങ്ങള്‍............ അഭിനന്ദനങ്ങള്‍............ അഭിനന്ദനങ്ങള്‍............
Image
Image

ഈ വര്‍ഷത്തെ (2013 ) SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ഥികള്‍

Image
ആദിത്യ. എസ് അഗ്രിമ സുരേഷ് അലീഫ് അക്രം.എം അന്‍ഷിദ അഹമ്മദ് അപര്‍ണ. എം അസ്മിന. എം ഹരികൃഷ്ണന്‍. ആര്‍ മുഹമ്മദ് അജ്മല്‍. കെ നന്ദിത. പി.എസ് നിര്‍മല്‍ നസീം. കെ സിദ്ധാര്‍ഥ്. പി ശ്രീലക്ഷ്മി. എസ്.ആര്‍ വിഷ്ണു പ്രിയ. വി.കെ