പുസ്തകോത്സവം 2013 ഉദ്ഘാടനം ചെയ്തു
സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പുസ്തകോത്സവം 2013 സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ശ്രീ കെ.കെ.പ്രേമന്റെ അധ്യക്ഷതയില്‍ പ്രസിദ്ധ സാഹിത്യകാരന്‍ പ്രൊഫ.കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.പുസ്തകങ്ങളുടെ ആദ്യ വില്പന മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ജീവാനന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി.പി.പി.പ്രസന്നകുമാരി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ. ടി.സതീഷ് ബാബു മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.എന്‍.എ. വിജയലക്ഷ്മി ടീച്ചര്‍ സ്വാഗതവും ശ്രീ.ഇ.കെ.അജിത് കുമാര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി. ഒക്ടോബര്‍ 23,24,25 തിയ്യതികളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പുസ്കകങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ 2500 ല്‍ അധികം പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ ലഭ്യമാണ്. കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിനായി PHOTO GALLERY സന്ദര്‍ശിക്കുക.