ഹയര്‍സെക്കന്‍ഡറി പരീക്ഷാവിജ്ഞാപനം
2013 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് നാലാം തീയതി ആരംഭിച്ച് 21-ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി, 10 ദിവസങ്ങള്‍ക്കുപകരം, 13 ദിവസങ്ങളിലായി, പരീക്ഷാടൈംടേബിള്‍ പുന:ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷാ ടൈംടേബിളുകള്‍ ചുവടെ ചേര്‍ക്കുന്നു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ, മാര്‍ച്ച് 2013. മാര്‍ച്ച് നാല് തിങ്കള്‍ - പാര്‍ട്ട് - ഒന്ന്, ഇംഗ്ളീഷ്, മാര്‍ച്ച് അഞ്ച് ചൊവ്വ - പാര്‍ട്ട് 2 ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. മാര്‍ച്ച് ആറ് ബുധന്‍ - സ്റ്റാറ്റിസ്റ്റിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്. മാര്‍ച്ച് ഏഴ് വ്യാഴം - ജിയോളജി, സംസ്കൃത സാഹിത്യം, ഇലക്ട്രോണിക്സ് സര്‍വ്വീസ് ടെക്നോളജി. മാര്‍ച്ച് 11 തിങ്കള്‍ - ഫിസിക്സ്, പാര്‍ട്ട് 3 ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്. മാര്‍ച്ച് 12 ചൊവ്വ - കെമിസ്ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, സംസ്കൃതം (ശാസ്ത്ര) മാര്‍ച്ച് 13 ബുധന്‍ - സൈക്കോളജി, ഹോംസയന്‍സ്, അക്കൌണ്ടന്‍സി, ജിയോഗ്രഫി, ഫിലോസഫി, ആന്ത്രോപ്പോളജി. മാര്‍ച്ച് 14 വ്യാഴം - ബയോളജി, ജേണലിസം. മാര്‍ച്ച് 16 ശനി - കംപ്യൂട്ടര്‍ സയന്‍സ്/ആപ്ളിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, ഹിസ്ററി, ഇസ്ളാമിക് ഹിസ്ററി ആന്റ് കള്‍ച്ചര്‍. മാര്‍ച്ച് 18 തിങ്കള്‍ - മാത്തമാറ്റിക്സ്, സോഷ്യോളജി, ഇംഗ്ളീഷ് ലിറ്ററേച്ചര്‍. മാര്‍ച്ച് 19 ചൊവ്വ - ബിസിനസ് സ്റ്റഡീസ്. മാര്‍ച്ച് 20 ബുധന്‍ - ഇക്കണോമിക്സ്. മാര്‍ച്ച് 21 വ്യാഴം - പൊളിറ്റിക്കല്‍ സയന്‍സ്. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ, മാര്‍ച്ച് 2013 : മാര്‍ച്ച് നാല് തിങ്കള്‍ - പാര്‍ട്ട് 3 ഗാന്ധിയന്‍ സ്റ്റഡീസ്, സ്റാറ്റിക്സ്റിക്സ്. മാര്‍ച്ച് അഞ്ച് ചൊവ്വ - ജിയോളജി, സംസ്കൃതം സാഹിത്യ, ഇലക്ട്രോണിക് സര്‍വ്വീസ് ടെക്നോളജി. മാര്‍ച്ച് ആറ് ബുധന്‍ - പാര്‍ട്ട് 1 ഇംഗ്ളീഷ്. മാര്‍ച്ച് ഏഴ് വ്യാഴം - പാര്‍ട്ട് 2 ലാംഗ്വേജസ് , കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. മാര്‍ച്ച് 11 തിങ്കള്‍ - പാര്‍ട്ട് 3 ബിസിനസ് സ്റ്റഡീസ്, മാര്‍ച്ച് 12 ചൊവ്വ - പൊളിറ്റിക്കല്‍ സയന്‍സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, സംസ്കൃതം ശാസ്ത്ര. മാര്‍ച്ച് 13 ബുധന്‍ - സൈക്കോളജി, ഹോം സയന്‍സ്, അക്കൌണ്ടന്‍സി, ജിയോഗ്രാഫി, ഫിലോസഫി, ആന്ത്രോപ്പോളജി, മാര്‍ച്ച് 14 വ്യാഴം - ഇക്കണോമിക്സ്, മാര്‍ച്ച് 16 ശനി - കെമിസ്ട്രി, മാര്‍ച്ച് 18 തിങ്കള്‍ - മാത്തമാറ്റിക്സ്, സോഷ്യോളജി, ഇംഗ്ളീഷ് ലിറ്ററേച്ചര്‍. മാര്‍ച്ച് 19 ചൊവ്വ - ബയോളജി, ജേര്‍ണലിസം, മാര്‍ച്ച് 20 ബുധന്‍ - ഫിസിക്സ്, പാര്‍ട്ട് 3 ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്, മാര്‍ച്ച് 21 വ്യാഴം - കംപ്യൂട്ടര്‍ സയന്‍സ്/ആപ്ളിക്കേഷന്‍, ഇലക്ട്രോണിക്സ്, ഹിസ്ററി, ഇസ്ളാമിക് ഹിസ്ററി ആന്റ് കള്‍ച്ചര്‍. രണ്ടാം വര്‍ഷ പരീക്ഷ, രണ്ട് സ്കീമുകളിലായാണ് നടത്തപ്പെടുന്നത്. 2008-09 അദ്ധ്യയന വര്‍ഷം മുതല്‍ ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ചിട്ടുള്ളവര്‍ സ്കീം - ഒന്നിലും, 2005 - 06 അദ്ധ്യയന വര്‍ഷം മുതല്‍ 2007-08 വരെ ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ചിട്ടുള്ളവര്‍ സ്കീം - രണ്ടിലുമാണ് പരീക്ഷ എഴുതേണ്ടത്. 2013 മാര്‍ച്ച് മുതല്‍ രണ്ടാം വര്‍ഷ പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് പരീക്ഷാസര്‍ട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. ഇതുമൂലം, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നേരിട്ടിരുന്ന ബുദ്ധിമുട്ടും കാലതാമസവും ഒഴിവാകുന്നതാണ്. 2013 മാര്‍ച്ച് മുതല്‍ രണ്ടാം വര്‍ഷ പരീക്ഷയെഴുതുന്ന കംപാര്‍ട്ട്മെന്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ് നല്‍കുന്നതാണ്. ഇതിന് പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. പരീക്ഷാഫലപ്രഖ്യാപനത്തിന് ശേഷം പതിനഞ്ചു ദിവസങ്ങള്‍ക്കകം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാലയങ്ങള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കത്തക്കവണ്ണം സര്‍ട്ടിഫിക്കറ്റ് വിതരണം ക്രമീകരിച്ചിട്ടുണ്ട്. രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ മൂന്ന്. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ച്. രണ്ടാം വര്‍ഷ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫീസ് 125 രൂപയാണ്. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസുള്‍പ്പെടെ സര്‍ട്ടിഫിക്കറ്റ് ഫീസിനത്തില്‍ 50 രൂപയും അടയ്ക്കേണ്ടതാണ്. കംപാര്‍ട്ട്മെന്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിഷയത്തിന് ഒടുക്കേണ്ട ഫീസ് 30 രൂപയാണ്. ഇവരും സര്‍ട്ടിഫിക്കറ്റ് ഫീസായി 50 രൂപ അടയ്ക്കേണ്ടതാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫീസ് 125 രൂപയും, സര്‍ട്ടിഫിക്കറ്റ് ഫീസ് 20 രൂപയുമാണ്. അപേക്ഷാ ഫോമുകള്‍ ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും, എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ലഭ്യമാണ്. ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലും, കംപാര്‍ട്ട്മെന്റ് വിദ്യാര്‍ത്ഥികള്‍ അവര്‍ മുന്‍പ് പരീക്ഷയെഴുതിയ പരീക്ഷാകേന്ദ്രങ്ങളിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ യാതൊരു കാരണവശാലും ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലായwww.dhsekerala.gov.in ല്‍ ലഭ്യമാണ്.
Comments
Post a Comment