സ്നേഹോത്സവം 2012
സ്നേഹോത്സവം 2012- ഉദ്ഘാടനം സ്ക്കൂള്‍ ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ 26.06.2012 ന് "സ്നേഹോത്സവ" ത്തിന്റെ ഉദ്ഘാടന കര്‍മം സ്ക്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി.വിജയലക്ഷ്മി ടീച്ചറുടെ അധ്യക്ഷതയില്‍ സ്ക്കൂള്‍ പി.ടി.എ. പ്രസിഡന്റ് ശ്രീ.പപ്പന്‍ മൂടാടി നിര്‍വഹിച്ചു. ഉപ പ്രധാനാധ്യാപകന്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിദ്യാലയ ജാഗ്രതാ സമിതി കണ്‍വീനര്‍ ശ്രീമതി.സുജാനാരായണന്‍, കെ. ദാസന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങിന് ശ്രീ. ടി. സതീഷ് ബാബു മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.