ഹയര്‍ സെക്കണ്ടറി കെട്ടിടോദ്ഘാടനം
സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കെട്ടിടത്തിന്റെ (എം.എം.രാമചന്ദ്രന്‍ സ്മാരക മന്ദിരം) ഉദ്ഘാടനം ബഹു. കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ.അബ്ദു റബ്ബ് നിര്‍വ്വഹിച്ചു . ബഹു.കൊയിലാണ്ടി എം.എല്‍.എ.ശ്രീ. കെ.ദാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെമിസ്ടി ലാബിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാനത്തില്‍ ജമീലയും ഫോട്ടോഅനാഛാദന കര്‍മ്മം മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. അഡ്വ: പി.ശങ്കരനും കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം മുന്‍ എം.എല്‍.എ. ശ്രീ. പി. വിശ്വന്‍ മാസ്റ്ററും ഫിസിക്സ് ലാബിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.വി. ചന്ദ്രഹാസനും ബയോളജി ലാബിന്റെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ജീവാനന്ദന്‍ മാസ്റ്ററും നിര്‍വ്വഹിച്ചു.ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബി.വി.സറീന , കോഴിക്കോട് ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ. കെ. ശങ്കരന്‍ മാസ്റ്റര്‍ , ഹയര്‍ സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ജയരാജ് ,ബ്ലോക്ക് പഞ്ചാ...