Popular posts from this blog
വിത്ത് വിതരണം
വിത്തു വണ്ടി പര്യടനം നടത്തി കൃഷി വകുപ്പിന്റെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ പ്രചരണാർത്ഥം മൂടാടി കൃഷിഭവൻ വിത്ത് വണ്ടി സംഘടിപ്പിച്ചു. വിത്ത് വണ്ടി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പര്യടനം നടത്തി മുഴുവൻ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത് കിറ്റുകൾ നൽകി. സ്കൂളുകളിൽ വിത്തു വണ്ടിയ്ക്ക് ഗംഭീര സ്വീകരണം നൽകി. രാവിലെ സി.കെ.ജി.എം.ഹയർ സെക്കണ്ടറി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി വിത്ത് വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ഈ സ്കൂളിലെ പച്ചക്കറി വിത്ത് കിറ്റ് വിതരണ ഉദ്ഘാടനവും പ്രസിഡണ്ട് നിർവ്വഹിച്ചു. പി.ടി.ഏ. പ്രസിഡണ്ടും പഞ്ചായത്ത് ഭരണ സമിതി അംഗവുമായ വി.വി. സുരേഷ് അദ്ധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ കെ.വി. നൗഷാദ് പദ്ധതി വിശദീകരിച്ചു. വെറ്റിനറി സർജൻ ഡോ. അരുൺകുമാർ, കൃഷി അസിസ്റ്റന്റ് പി.നാരായണൻ എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ സുരേഷ് ബാബു സ്വാഗതവും കാർഷിക ക്ലബ്ബ് കൺവീനർ കെ.രാജീവ് കുമാർ നന്ദിയും പറഞ്ഞു കൃഷി ഓഫീസർ കെ.വി. നൗഷാദ്, കൃiഷി അസിസ്റ്റൻറ് പി.നാരായണൻ, കാർഷിക വികസന സമിതി അംഗം സന്തോഷ് കുന്നുമ്മൽ എന്നിവർ വിത്തു വണ്ടിയ്ക്ക് നേതൃത്വം നൽകി.
ingineyulla nalla nalla pravarthanangal kuttikalkkum njangaleypolulla muthirnna kuttikalkkum orupaaad prajoodhanam nalkunnnuu...oppan ellarum illengilum kurachokkey njangaludey payaya gurunaathanmarey kaanaan pattiyathilull santhooshavum ithilodey ariyikkunnu....anyway maarunna lokathinoppam maattangal varuthy nammudey schoolum orpaad orupaad uyarathilekku varatteeey ennu aathmaarthamaayi praarthikkunnuuu.....ellaarkkum entey hridayam niranja aashamsakal...........by nabeel nandi from doha- Qatar....
ReplyDelete