സമഗ്ര ആരോഗ്യ കായിക പദ്ധതി ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമഗ്ര ആരോഗ്യ കായിക പദ്ധതി ചിങ്ങപുരം സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ദ്രോണാചാര്യ ഒ.എം.നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 55 വിദ്യാര്‍ഥികള്‍ക്ക് 10 ദിവസം നീണ്ടുനില്ക്കുന്ന കായിക പരിശീലനം ഇതിന്റെ ഭാഗമായി ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ജീവാനാന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി.ഹംസ, പ്രിന്‍സിപ്പാള്‍ പി.പി.പ്രസന്നകുമാരി,പന്തലായനി BPO പ്രേമചന്ദ്രന്‍, പപ്പന്‍ മൂടാടി, എന്‍.കെ.ശിവദാസന്‍,ടി.സതീഷ്ബാബു,കെ.ഷാജി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. എന്‍.എ.വിജയലക്ഷ്മി സ്വാഗതവും ഇ.കെ. സജീവന്‍ നന്ദിയും പറഞ്ഞു.