Posts

Showing posts from 2018

വിത്ത് വിതരണം

Image
വിത്തു വണ്ടി പര്യടനം നടത്തി കൃഷി വകുപ്പിന്റെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ പ്രചരണാർത്ഥം മൂടാടി കൃഷിഭവൻ വിത്ത് വണ്ടി സംഘടിപ്പിച്ചു. വിത്ത് വണ്ടി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പര്യടനം നടത്തി മുഴുവൻ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത് കിറ്റുകൾ നൽകി. സ്കൂളുകളിൽ വിത്തു വണ്ടിയ്ക്ക് ഗംഭീര സ്വീകരണം നൽകി. രാവിലെ സി.കെ.ജി.എം.ഹയർ സെക്കണ്ടറി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി വിത്ത് വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ഈ സ്കൂളിലെ പച്ചക്കറി വിത്ത് കിറ്റ് വിതരണ ഉദ്ഘാടനവും പ്രസിഡണ്ട് നിർവ്വഹിച്ചു. പി.ടി.ഏ. പ്രസിഡണ്ടും പഞ്ചായത്ത് ഭരണ സമിതി അംഗവുമായ വി.വി. സുരേഷ് അദ്ധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ കെ.വി. നൗഷാദ് പദ്ധതി വിശദീകരിച്ചു. വെറ്റിനറി സർജൻ ഡോ. അരുൺകുമാർ, കൃഷി അസിസ്റ്റന്റ് പി.നാരായണൻ എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ സുരേഷ് ബാബു സ്വാഗതവും കാർഷിക ക്ലബ്ബ് കൺവീനർ കെ.രാജീവ് കുമാർ നന്ദിയും പറഞ്ഞു കൃഷി ഓഫീസർ കെ.വി. നൗഷാദ്, കൃiഷി അസിസ്റ്റൻറ് പി.നാരായണൻ, കാർഷിക വികസന സമിതി അംഗം സന്തോഷ് കുന്നുമ്മൽ എന്നിവർ വിത്തു വണ്ടിയ്ക്ക് നേതൃത്വം നൽകി.
Image
കേരള മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് വീട്ടുമുറ്റത്ത് കോഴിവളർത്തൽ എന്ന പദ്ധതിയുടെ ഭാഗമായി സി.കെ.ജി.മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് കോഴികളെ വിതരണം ചെയ്യുന്ന പരിപാടി പി.ടി.എ പ്രസിഡന്റ് ശ്രീ.വി.വി.സുരേഷിന്റെ അധ്യക്ഷതയിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി .ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ഇ.സുരേഷ് ബാബു , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.കെ.ഹർഷലത, വെറ്റിനറി സർജൻ ഡോ: അരുൺകുമാർ , കൃഷി ഓഫീസർ ശ്രീ.നൗഷാദ് കെ.വി. , കൃഷി അസിസ്റ്റന്റ് ശ്രീ.നാരായണൻ , സ്കൂൾ കാർഷിക ക്ലബ്ബ് കൺവീനർ ശ്രീ.കെ.രാജീവ് കുമാർ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 50 വിദ്യാർഥികൾക്ക് 5 വീതം കോഴികളെ ചടങ്ങിൽ വിതരണം ചെയ്തു .
Image
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി സി.കെ.ജി.മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്യുന്ന പരിപാടി പി.ടി.എ പ്രസിഡന്റ് ശ്രീ.വി.വി.സുരേഷിന്റെ അധ്യക്ഷതയിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി .ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ഇ.സുരേഷ് ബാബു , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.കെ.ഹർഷലത, വെറ്റിനറി സർജൻ ഡോ: അരുൺകുമാർ , കൃഷി ഓഫീസർ ശ്രീ.നൗഷാദ് കെ.വി. , കൃഷി അസിസ്റ്റന്റ് ശ്രീ.നാരായണൻ , സ്കൂൾ കാർഷിക ക്ലബ്ബ് കൺവീനർ ശ്രീ.കെ.രാജീവ് കുമാർ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് പാക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു .