കേരള മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് വീട്ടുമുറ്റത്ത് കോഴിവളർത്തൽ എന്ന പദ്ധതിയുടെ ഭാഗമായി സി.കെ.ജി.മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് കോഴികളെ വിതരണം ചെയ്യുന്ന പരിപാടി പി.ടി.എ പ്രസിഡന്റ് ശ്രീ.വി.വി.സുരേഷിന്റെ അധ്യക്ഷതയിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി .ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ഇ.സുരേഷ് ബാബു , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.കെ.ഹർഷലത, വെറ്റിനറി സർജൻ ഡോ: അരുൺകുമാർ , കൃഷി ഓഫീസർ ശ്രീ.നൗഷാദ് കെ.വി. , കൃഷി അസിസ്റ്റന്റ് ശ്രീ.നാരായണൻ , സ്കൂൾ കാർഷിക ക്ലബ്ബ് കൺവീനർ ശ്രീ.കെ.രാജീവ് കുമാർ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 50 വിദ്യാർഥികൾക്ക് 5 വീതം കോഴികളെ ചടങ്ങിൽ വിതരണം ചെയ്തു .

Comments

Popular posts from this blog

SSLC, PLUS 2 വിജയികള്‍ക്കുള്ള അനുമോദനം.

സ്വാതന്ത്ര്യ ദിനാഘോഷം