സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു കാലത്ത് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. എന്‍.എ.വിജയലക്ഷ്മി പതാക ഉയര്‍ത്തിയതോടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനപരിപാടികള്‍ തുടങ്ങി.പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. പി.പി. പ്രസന്നകുമാരിയുടെ അധ്യക്ഷതയില്‍ ബഹു: പി.ടി.എ.പ്രസിഡന്റ് ശ്രീ. പപ്പന് മൂടാടി നിര്‍വഹിച്ചു.ശ്രീ. ടി.വി.അബ്ദുള്‍ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍ സ്വാഗതവും ശ്രീ.കെ.കെ.ബാലന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ സമരചരിത്ര ക്വിസില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള ട്രോഫികള്‍ പി.ടി.എ.പ്രസിഡന്റ് സമ്മാനിച്ചു. തുടര്‍ന്ന് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യ സ്വാതന്ത്യം നേടുന്നതുവരെയുള്ള സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്വാതന്ത്ര്യ സമരചരിത്ര പ്രദര്‍ശനം, പഴയ കാല മാതൃഭൂമി പത്രങ്ങളുടെ പ്രദര്‍ശനം എന്നിവ നടന്നു.സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച " സ്വാതന്ത്ര്യം തന്നെ അമൃതം " എന്ന സംഗീത ശില്പം അരങ്ങേറി. തുടര്‍ന്ന് സി.കെ.ജി.യിലെ JRC യൂനിറ്റിന...
Comments
Post a Comment