Posts

കായിക മേള 2013

Image
മേലടി ഉപജില്ലാ കായികമേളയില്‍ സി.കെ.ജി.യ്ക്ക് രണ്ടാം സ്ഥാനം കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍

സാമൂഹ്യ ശാസ്ത്ര ക്വിസ്

Image
കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തില്‍ നിന്നും സംസ്ഥാന തല മത്സരത്തിലേയ്ക്ക് യോഗ്യത നേടിയ ചിങ്ങപുരം സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ രാഹുല്‍ കൃഷ്ണന്‍. പി., അഭിനവ്. പി അഭിനന്ദങ്ങള്‍...................... അഭിനന്ദങ്ങള്‍........................ അഭിനന്ദങ്ങള്‍.......................

ഓവറോള്‍ ചാമ്പ്യന്‍മാര്‍

Image
മേലടി ഉപജില്ലാ ഐ.ടി മേള : സികെജി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ തുറയൂര്‍ ബി.ടി.എം.എച്ച്.എസ്സ്.എസ്സില്‍ നടന്ന മേലടി ഉപജില്ലാ ഐ.ടി മേളയില്‍, പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനവും 'എ' ഗ്രേഡും കരസ്ഥമാക്കി സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 50 പോയിന്റോടെ ഓവറോള്‍ ജേതാക്കളായി. രണ്ടാംസ്ഥാനം ജി.വി.എച്ച്.എസ്സ്.എസ്സ്.പയ്യോളി(6 പോയിന്റ്) കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ് കരസ്ഥമാക്കി. അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............... അഭിമാന താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...............

അക്ഷയക്ക് ഒന്നാം സ്ഥാനം

Image
റവന്യൂ ജില്ലാ പ്രവര്‍ത്തി പരിചയ മേളയില്‍ അക്ഷയ സുരേഷിന്ന് ഒന്നാം സ്ഥാനം കോഴിക്കോട്‌ ജില്ലാ പ്രവൃത്തിപരിചയ മേളയില്‍ "പ്രോഡ്‌ക്‌റ്റ്‌ യൂസിങ്ങ്‌ വേസ്റ്റ്‌ മെറ്റീരിയല്‍" ഇനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക്‌ യോഗ്യത നേടിയ ചിങ്ങപുരം സി.കെ.ജി.എം എച്ച്‌.എസ്‌.എസിലെ അക്ഷയ സുരേഷ്‌ ടി.സി.യ്ക്ക് അഭിനന്ദനങ്ങള്‍................. അഭിനന്ദനങ്ങള്‍................. അഭിനന്ദനങ്ങള്‍................. അഭിനന്ദനങ്ങള്‍.................

പുസ്തകോത്സവം 2013 ഉദ്ഘാടനം ചെയ്തു

Image
സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പുസ്തകോത്സവം 2013 സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ശ്രീ കെ.കെ.പ്രേമന്റെ അധ്യക്ഷതയില്‍ പ്രസിദ്ധ സാഹിത്യകാരന്‍ പ്രൊഫ.കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.പുസ്തകങ്ങളുടെ ആദ്യ വില്പന മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ജീവാനന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി.പി.പി.പ്രസന്നകുമാരി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ. ടി.സതീഷ് ബാബു മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.എന്‍.എ. വിജയലക്ഷ്മി ടീച്ചര്‍ സ്വാഗതവും ശ്രീ.ഇ.കെ.അജിത് കുമാര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി. ഒക്ടോബര്‍ 23,24,25 തിയ്യതികളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പുസ്കകങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ 2500 ല്‍ അധികം പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ ലഭ്യമാണ്. കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിനായി PHOTO GALLERY സന്ദര്‍ശിക്കുക.

പുസ്തകോത്സവം 2013

Image

SSLC EXAM MARCH 2014

Image
എസ്.എസ്.എല്‍.സി.പരീക്ഷ മാര്‍ച്ച് 2014- സമയവിവരപട്ടിക