Posts

SSLC EXAM MARCH 2014

Image
എസ്.എസ്.എല്‍.സി.പരീക്ഷ മാര്‍ച്ച് 2014- സമയവിവരപട്ടിക

സമഗ്ര ആരോഗ്യ കായിക പദ്ധതി.

Image
സമഗ്ര ആരോഗ്യ കായിക പദ്ധതി ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമഗ്ര ആരോഗ്യ കായിക പദ്ധതി ചിങ്ങപുരം സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ദ്രോണാചാര്യ ഒ.എം.നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 55 വിദ്യാര്‍ഥികള്‍ക്ക് 10 ദിവസം നീണ്ടുനില്ക്കുന്ന കായിക പരിശീലനം ഇതിന്റെ ഭാഗമായി ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ജീവാനാന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി.ഹംസ, പ്രിന്‍സിപ്പാള്‍ പി.പി.പ്രസന്നകുമാരി,പന്തലായനി BPO പ്രേമചന്ദ്രന്‍, പപ്പന്‍ മൂടാടി, എന്‍.കെ.ശിവദാസന്‍,ടി.സതീഷ്ബാബു,കെ.ഷാജി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. എന്‍.എ.വിജയലക്ഷ്മി സ്വാഗതവും ഇ.കെ. സജീവന്‍ നന്ദിയും പറഞ്ഞു.

SSLC -1972 BATCH

Image
എസ്.എസ്.എല്‍.സി. 1972 ബാച്ചിലെ വിദ്യാര്‍ഥികള്‍ 01/09/2013 ന് സി.കെ.ജി.യില്‍ അധ്യാപകരോടൊപ്പം വീണ്ടും ഒത്തു കൂടി.......

സ്വാതന്ത്ര്യ ദിനാഘോഷം -- 2013

Image
സ്വാതന്ത്ര്യ ദിനാഘോഷം -- 2013 സംഗീത ശില്പം "സ്വാതന്ത്ര്യം തന്നെ അമൃതം "

ഉപന്യാസ രചന

Image
ഉപന്യാസ രചനാ മത്സരം ശ്രീ സത്യസായി സേവാ സമിതി കോഴിക്കോട് ജില്ലാ തലത്തില്‍ നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി അഗ്രിമ സുരേഷിന് സേവാസമിതി ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് സമ്മാനം കൈമാറി.

സ്വാതന്ത്ര്യ ദിനാഘോഷം

Image
സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു കാലത്ത് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. എന്‍.എ.വിജയലക്ഷ്മി പതാക ഉയര്‍ത്തിയതോടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനപരിപാടികള്‍ തുടങ്ങി.പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. പി.പി. പ്രസന്നകുമാരിയുടെ അധ്യക്ഷതയില്‍ ബഹു: പി.ടി.എ.പ്രസിഡന്റ് ശ്രീ. പപ്പന്‍ മൂടാടി നിര്‍വഹിച്ചു.ശ്രീ. ടി.വി.അബ്ദുള്‍ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ. പി.സുരേഷ് ബാബു മാസ്റ്റര്‍ സ്വാഗതവും ശ്രീ.കെ.കെ.ബാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ സമരചരിത്ര ക്വിസില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള ട്രോഫികള്‍ പി.ടി.എ.പ്രസിഡന്റ് സമ്മാനിച്ചു. തുടര്‍ന്ന് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യ സ്വാതന്ത്യം നേടുന്നതുവരെയുള്ള സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്വാതന്ത്ര്യ സമരചരിത്ര പ്രദര്‍ശനം, പഴയ കാല മാതൃഭൂമി പത്രങ്ങളുടെ പ്രദര്‍ശനം എന്നിവ നടന്നു.സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച " സ്വാതന്ത്ര്യം തന്നെ അമൃതം " എന്ന സംഗീത ശില്പം അരങ്ങേറി. തുടര്‍ന്ന് സി.കെ.ജി.യിലെ JRC യൂനിറ്റിന...

J R C യൂനിറ്റ് ഉദ്ഘാടനം

Image
J R C സി.കെ.ജി. യൂനിറ്റ് ഉദ്ഘാടനം J R C സി.കെ.ജി. യൂനിറ്റ് ഉദ്ഘാടനം JRC ജില്ലാ ട്രെയിനര്‍ ശ്രീ. സീതി മാസ്റ്റര്‍ നിര്‍വഹിച്ചു.ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. വിജയലക്ഷ്മി ടീച്ചര്‍, JRC മേലടി സബ്ബ് ജില്ലാ കണ്‍വീനര്‍ ശ്രീ.അബ്ദുറഹിമാന്‍ , ശ്രീമതി. ബിന്ദു ഹരിപുരം എന്നിവര്‍ സംബന്ധിച്ചു. കൂടുതല്‍ PHOTO കള്‍ക്കായി PHOTO GALLERY സന്ദര്‍ശിക്കുക