Posts

SSLC യ്ക്ക് 99% വിജയം

SSLC SAY പരീക്ഷ എഴുതിയ 16 പേരില്‍ 13 പേരും വിജയിച്ചു. SSLC വിജയശതമാനം 99. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.

രണ്ടുപേര്‍ കൂടി മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി

Image
SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിലെ രണ്ടു വിദ്യാര്‍ഥിനികള്‍ കൂടി എല്ലാ വിഷയങ്ങള്‍ക്കും A+ നേടി. A+ നേടിയ രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍

മികച്ച വിജയം

Image
ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ 95% വിജയം കരസ്ഥമാക്കി.359 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 342 പേരും വിജയിച്ചു. വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നു. മുഴുവന്‍ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍

USS വിജയി 2012

Image
Image
പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം     കവിയും അധ്യാപകനുമായിരുന്ന പിലാക്കാട്ട് ശ്രീധരന്‍ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം പ്രസിദ്ധ കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എന്‍.എ. വിജയലക്ഷ്മി ആധ്യക്ഷം വഹിച്ചു.പ്രിന്‍സിപ്പാള്‍ പി.പി.പ്രസന്നകുമാരി, ടി.പി.രാമചന്ദ്രന്‍, ടി.പി.ഭാര്‍ഗ്ഗവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.   

സംസ്ഥാന സ്ക്കൂള്‍ കലോത്സവം

Image
കോഴിക്കോട് കിരീടം നിലനിര്‍ത്തി       52 മത് കേരള സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് ജില്ല 810 പോയന്‍റ് നേടി സ്വര്‍ണ്ണകപ്പ് നിലനിര്‍ത്തി. 779 പോയിന്‍റ് നേടി തൃശൂര്‍ ജില്ല രണ്ടാമതും 776 പോയിന്‍റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.        അറബി കലോല്‍സവത്തില്‍ 95 പോയന്‍റ് വീതം നേടി കോഴിക്കോട്, മലപ്പുറം, പാലക്കാട്‌ ജില്ലകളും, സംസ്കൃതോല്‍സവത്തില്‍ 93 പോയന്‍റ് വീതം നേടി മലപ്പുറം, തൃശൂര്‍ ജില്ലകളും  ചാമ്പ്യന്‍മാരായിരിക്കുന്നു. 

സംസ്ഥാന സ്ക്കൂള്‍ കലോത്സവം

Image
സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലല്‍ മത്സരത്തില്‍ സി.കെ.ജി.മെമ്മോറിയല്‍ ഹൈസ്ക്കൂളിലെ ഖാജാ ഹുസൈന്‍ A garde ഓടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.               സ്ക്കൂളിന്റെ അഭിമാനമായി മാറിയ ഖാജാ ഹുസൈന് അഭിനന്ദനങ്ങള്‍